കൊല്ലം: മനുഷ്യക്കടത്തിന് കൊല്ലത്തുനിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ രാമേശ്വരം സ്വദേശി ജോസഫ് രാജിനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി സൂചന. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ഈശ്വരിയെ ക്യൂബ്രാഞ്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ രാമേശ്വരത്തുനിന്ന് സെയിൻറ് അലക്സ് ബോട്ട് കാണാതായെന്ന് ജോസഫ് രാജ് പരാതി നല്‍കിയിരുന്നു. എന്നാൽ, ജോസഫ് രാജ് ഇൗ ബോട്ടില്‍ ഡീസല്‍ ടാങ്കിെൻറ സംഭരണശേഷി കൂട്ടി 50 പേര്‍ക്ക് ഇരിപ്പിടം സജ്ജീകരിച്ചെന്ന് ക്യൂബ്രാഞ്ചിന് തെളിവു ലഭിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സമാന്തരമായി കേസ് അന്വേഷിക്കുന്നുണ്ട്.
നീണ്ടകര ശക്തികുളങ്ങര പാലോട്ട് വീട്ടില്‍ ഷെഫീര്‍ അഹമ്മദില്‍ നിന്നാണ് ബ്രോക്കര്‍ കൂടിയായ ജോസഫ് രാജ് ഈശ്വരിയെ ബിനാമിയാക്കി ബോട്ട് വാങ്ങിയത്. ബോട്ട് വില്ക്കുമ്പോള് താന്‍ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഷെഫീര്‍ പറഞ്ഞു.
ഈശ്വരിയില്‍ നിന്നുള്ള, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം താന്‍ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയിരുന്നെന്നും ജോസഫ് രാജിന് ദുരുദ്ദേശ്യമുണ്ടെന്ന് മനസ്സിലായില്ലെന്നും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് രണ്ട് ബോട്ടുകളില്‍ ഒന്ന് വില്ക്കാന് നിര്‍ബന്ധിതനായതെന്നും ഷെഫീര്‍ ക്യൂബ്രാഞ്ചിനോട് പറഞ്ഞു. ജോസഫ് രാജ് ആദ്യം മത്സ്യബന്ധന വലകളും മറ്റ് സാധനങ്ങളും വാങ്ങിയിരുന്നില്ലെന്നും പിന്നീടാണ് ഇവ വാങ്ങിയതെന്നും അവ പിന്നീട് കുളച്ചലില്‍ വിറ്റതായി അറിഞ്ഞതായും ഷെഫീര്‍ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.