കൊല്ലം: ബൈക്കില്‍ അഭ്യാസം നടത്തുന്നവരെയും മത്സരയോട്ടം നടത്തുന്നവരെയും പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പിെൻറ പദ്ധതിയായ 'ഓപറേഷന് റാഷി' ന് ജില്ലയില്‍ തുടക്കമായി.
ജില്ല ആര്.ടി ഓഫിസിെൻറയും സേഫ് കേരള എന്‍ഫോഴ്സ്മെൻറ് ടീമിെൻറയും ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ ജങ്ഷന്, കപ്പലണ്ടിമുക്ക് എന്നിവിടങ്ങളിലാണ് വൈകീട്ട് പരിശോധന നടത്തിയത്. 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മത്സരേയാട്ടവും അലക്ഷ്യമായി വാഹനമോടിച്ച 11 കേസുകളുള്‍പ്പെടെയാണ് 70 േപര്‍ക്കെതിരെ കേസെടുത്തത്.
വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ സ്ഥലങ്ങളിേലക്ക് വ്യാപിപ്പിക്കുമെന്ന് ആര്.ടി.ഒ എ.കെ. ദിലു അറിയിച്ചു. രണ്ടു വകുപ്പുകളില്‍ നിന്നായി പന്ത്രണ്ടോളം ഉദ്യോഗസ്ഥരുടെ േനതൃത്വത്തിലായിരുന്നു പരിേശാധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.