കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിൽ 45 മുതൽ 60 വയസ്സ് കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കോവിഡ്-19 വാക്സിൻ ലഭിക്കുന്നിെല്ലന്ന് പരാതി. പഞ്ചായത്തിന് കീഴിൽ ഉള്ള രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വഴി ദിവസവും 400 ൽ പരം വാക്സിനേഷൻ നടക്കുന്നു.
എന്നാൽ, ആലപ്പാട്ടെ ഒരു മത്സ്യത്തൊഴിലാളികൾക്കും വാക്സിൻ ലഭിക്കുന്നില്ലന്നാണ് പരാതി. രാവിലെ രജിസ്ട്രേഷനായി സൈറ്റ് തുറക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ കടലിലാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ രജിസ്ട്രേഷന് കഴിയുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസിെൻറ നേതൃത്വത്തിൽ സ്‌പോട്ട് റജിസ്ട്രേഷൻ നടത്തിയതുകൊണ്ട് കുറച്ച് മത്സ്യത്തൊഴിലാളികൾക്ക് വാക്സിൻ ലഭിച്ചിരുന്നു.
ചിലർ ജില്ല കലക്ടർക്കും ഡി.എം.ഒക്കും പരാതി നൽകിയതിനെ തുടർന്ന് നിർത്തിവെച്ചു. ഇപ്പോൾ ഇതര പഞ്ചായത്തിലുള്ളവർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി കുത്തിവെപ്പ് എടുത്ത് മടങ്ങുകയാണ്. തൊഴിലാളികൾ മത്സ്യബന്ധത്തിന് പോകുമ്പോൾ 56 ദിവസം കഴിഞ്ഞവർക്ക് പോലും വാക്സിൻ ലഭിക്കാത്ത തരത്തിലേക്ക് പോകുയാണ്.
കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും കലക്ടറെ കണ്ട് ആലപ്പാടിെൻറ സാഹചര്യം മനസ്സിലാക്കി സ്പ്പോട്ട് രജിസ്ട്രേഷൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്ക് സീസൺ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവർക്കും വാക്സിൻ എടുക്കണമെന്നാണ് പഞ്ചായത്ത് ആഗ്രഹിക്കുന്നതെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ വേണമെന്നും പഞ്ചായത്ത് പ്രസിഡൻറ് യു. ഉല്ലാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.