കരുനാഗപ്പള്ളി: താലൂക്കിലെ എല്ലാ റേഷൻ കാർഡുകൾക്കുമുള്ള ഭക്ഷ്യധാന്യങ്ങളും ആട്ടയും എല്ലാ റേഷൻകടകളിലും സ്റ്റോക്കുണ്ടെന്നും കാർഡ് ഉടമകൾ ഈ മാസം തന്നെ റേഷൻ വാങ്ങേണ്ടതാണെന്നും താലൂക്ക് സപ്ലൈ ഓഫിസർ പി.സി. അനിൽകുമാർ അറിയിച്ചു.
മഞ്ഞ റേഷൻ കാർഡുകൾക്ക് 30 കി.ഗ്രാം അരി, മൂന്ന് കി.ഗ്രാം ഗോതമ്പ് സൗജന്യം, രണ്ട് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, പിങ്ക് റേഷൻ കാർഡുകൾക്ക് ആളൊന്നിന് നാല് കി.ഗ്രാം അരി, ഒരു കിലോഗ്രാം ഗോതമ്പ് സൗജന്യമായും ഗോതമ്പിന് പകരം മൂന്ന് പാക്കറ്റ് വരെ ആട്ട ഒമ്പത്രൂപ നിരക്കിലും നീല റേഷൻ കാർഡിന് ആളൊന്നിന് രണ്ട് കിലോഗ്രാം അരി നാല് രൂപ നിരക്കിലും, മൂന്ന് കിലോഗ്രാം സ്പെഷൽ അരി 10.90രൂപ നിരക്കിലും വെള്ള റേഷൻ കാർഡിന് ആറ് കിലോഗ്രാം അരി 10.90- രൂപ നിരക്കിലും ഈ മാസം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.