അംന സഫ

കൊല്ലം സ്വദേശിനി യു.കെ യൂത്ത് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ലണ്ടൻ: യു.കെ യൂത്ത് പാർലമെന്റ് അംഗമായി കൊല്ലം കുണ്ടറ സ്വദേശിനിയായ അംന സഫ(16) തടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 14നാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം വന്നത്‌. സ്കോട് ലൻഡ് ലോത്തിയാൻ ഡിവിഷനിൽ നിന്നാണ് അംന വിജയിയായത്. കുണ്ടറ ഇളമ്പള്ളൂർ തടത്തിൽ വീട്ടിൽ തടത്തിൽ അൻസാറിന്റെയും മലപ്പുറം നിലമ്പൂർ പാതാർ പൂക്കോടൻ ഉമൈറത്തിന്റെയും മകളാണ് അംന. നിലവിൽ സ്കോട്ലൻഡ് യൂത്ത് പാർലമെന്റ് അംഗവും വിദ്യാഭ്യാസ സബ് കമ്മറ്റി അംഗവുമാണ്.

ഇംഗ്ലണ്ട്, വെയിൽസ്‌, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പൊതു തിരഞ്ഞെടുപ്പിലൂടെയും സ്കോട് ലൻഡിൽ നിന്നം സ്കോട് ലൻഡ് യൂത്ത് പാർലമെന്റ് അംഗങ്ങളിൽ നിന്നും വോട്ടെടുപ്പിലൂടെയുമായാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

203 മണ്ഡലങ്ങളിൽ നിന്നും വോട്ടെടുപ്പിലൂടെയും വിവിധ വിഭാഗങ്ങളിൽ നിന്നും നോമിനേറ്റ് ചെയ്തും യു.കെയിൽ സ്ഥിര താമസക്കാരായ 11നും 18നും ഇടയിൽ പ്രായമുള്ള 300 പേരെയാണ് അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്. യു.കെ പാർലമെന്റ് ലോവർ സഭയായ ഹൗസ് ഓഫ് കോമണിൽ വെച്ചാണ് വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. എഡിൻബർഗ് ഫിർഹിൽ ഹൈ സ്കൂളിൽ S5 വിദ്യാർഥിനിയാണ് അംന സഫ. ഇതേ സ്കൂളിലെ S1 വിദ്യാർഥി അദ്നാൻ അഹമദ് തടത്തിൽ സഹോദരനാണ്.

Tags:    
News Summary - Kollam native appointed as UK Parliment youth member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.