കൊട്ടാരക്കര: റിസോർട്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാളെ രണ്ടുകിലോ കഞ്ചാവുമായി കൊട്ടാരക്കര എക്സൈസ് പിടികൂടി. വർക്കല പുതുവൽ പുത്തൻവീട്ടിൽ എച്ച്. ജിനുവാണ് (40) പിടിയിലായത്.
എം.സി റോഡിലൂടെ അതിരാവിലെ വ്യാപകമായി കഞ്ചാവും മയക്കുമരുന്നും കടത്തുന്നതായി എക്സൈസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ലോവർ കരിക്കം ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽനിന്നാണ് കഞ്ചാവുമായി ജിനുവിനെ കസ്റ്റഡിയിലെടുത്തത്.
വർഷങ്ങളായി ഇയാൾ കമ്പത്ത് പോയി കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി വർക്കലയിലും കൊല്ലം, തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തിരുന്നു. ആയൂർ തോട്ടത്തറ സ്വദേശിക്ക് കഞ്ചാവ് കൈമാറുന്നതിന് ലോറി ഒതുക്കി കാത്തുകിടക്കുന്നതിനിടെയാണ് പിടിയിലായത്. കഞ്ചാവ് വാങ്ങുന്നതിനായെത്തിയ ആയൂർ തോട്ടത്തറ സ്വദേശി എക്സൈസിനെ കണ്ട് ഓടി മാറി.
തുടരന്വേഷണം കൊല്ലം അസി. എക്സൈസ് കമീഷണർ ബി. സുരേഷ് ഏറ്റെടുത്തു. വർക്കലയിലെ റിസോർട്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റേഞ്ച് ഇൻസ്പെക്ടർ എ. ജോസ്, പ്രിവൻറിവ് ഓഫിസർ ഷിലു, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, വിവേക്, പ്രേംരാജ്, നിഖിൽ, രജീഷ്, സുജിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.