കൊട്ടാരക്കര: മരുതിമലയിലെ സംരക്ഷണവേലി തകർന്നിട്ട് ആറുമാസം. പുനഃസ്ഥാപിക്കാൻ നടപടിയില്ല. സാമൂഹിക വിരുദ്ധരാണ് കാറ്റാടി പാറക്ക് സമീപത്തെ സംരക്ഷണവേലി നശിപ്പിച്ചത്. പലരും പാറയുടെ അരികിൽ നിൽക്കുന്നത് അപകട ഭീഷണിയുയർത്തുന്നു.
10 വർഷം മുമ്പ് വേലിയില്ലാത്ത സമയത്ത് വിദ്യാർഥി മലയുടെ മുകളിൽ നിന്ന് വീണ് മരിച്ച സംഭവമുണ്ടായി. ശേഷമാണ് വേലി കെട്ടി തിരിച്ചത്. ദിവസം നൂറോളം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സഞ്ചാരികൾക്ക് പ്രശ്നമുണ്ടാക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാൻ പൊലീസിന് കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.