കൊട്ടാരക്കര: കഞ്ചാവ് കേസിൽ ഹൈകോടതി അപ്പീൽ ജാമ്യത്തിലായിരുന്ന പ്രതി വീണ്ടും കഞ്ചാവ് കേസിൽ പിടിയിലായി. മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജങ്ഷനിൽ വിശാഖം മണിക്കുട്ടൻ എന്ന ബിജുകുമാറാണ് (49) ആറുകിലോ കഞ്ചാവുമായി പിടിയിലായത്.
കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിക്ക് 'യോദ്ധാവ്' ആപ്ലിക്കേഷൻ വഴി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു. ബിജുകുമാർ മുമ്പ് കൊട്ടാരക്കര, ചടയമംഗലം പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് കേസിലും കുന്നിക്കോട്, അഞ്ചൽ, പുത്തൂർ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസിലും കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും അറസ്റ്റിലായിട്ടുണ്ട്.
കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐ അഭിലാഷ് പി, എസ്.ഐ അനികുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, എസ്.സി.പി.ഒ സുനിൽ കുമാർ സി.പി.ഒമാരായ ടി. സജുമോൻ, പി.എസ്. അഭിലാഷ്, എസ്. ദിലീപ്, വിപിൻ ക്ലീറ്റസ് എന്നിവരും കൊട്ടരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ഗോപകുമാർ, നൗഷാദ്, സി.പി.ഒമാരായ സുരേഷ്, ശ്രീരാജ് എന്നിവരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.