കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിൽ കൊട്ടിയം ഈസ്റ്റ് മാനാംകുന്ന് റോഡിൽ അപകടം പതിയിരിക്കുന്നു. കഴിഞ്ഞദിവസം കാർ നിയന്ത്രണംവിട്ട് മതിൽ തകർത്തു താഴേക്ക് പതിച്ചിരുന്നു. ഇവിടെയുള്ള സ്വകാര്യ സ്കൂളിന് അടുത്ത് റോഡ് വളരെ ഉയരത്തിലാണ്. എന്നാൽ, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ താഴേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണ്.
രണ്ട് കൊടും വളവുകളുള്ള ഇവിടെ സ്കൂളിന് സമീപമാണ് മതിൽ തകർത്ത് കാർ താഴേക്ക് പതിച്ചത്. കാറിലുണ്ടായിരുന്ന കുട്ടി സീറ്റ് ബെൽറ്റ് ഇട്ടിരുന്നതിനാൽ അത്യാഹിതം ഒഴിവായി. പ്രദേശവാസികൾ പലതവണ കലക്ടർക്കും പഞ്ചായത്തിനും മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.