കൊട്ടിയം: കാർ തടഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കൾ. പരിക്കേറ്റ യുവാവ് അതിഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ മാതാവ് നീതി തേടി ഡി.ജി.പിയടക്കമുള്ളവർക്ക് പരാതി നൽകി. 14ന് കുന്നിക്കോട്ടായിരുന്നു സംഭവം.
ഉമയനല്ലൂർ ചെക്കാലയിൽ ഫിറോസ് (39) ആണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. കുന്നിക്കോട് പെട്രോൾ പമ്പിനടുത്ത് ഒരു സംഘം ഫിറോസിന്റെ കാർ തടഞ്ഞു. മുന്നോട്ട് പോയ കാറിനെ സ്കൂട്ടറിലും കാറിലുമായി പിന്തുടർന്ന സംഘം ഫിറോസിനെ മാരകമായി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിൽ ഫിറോസിന്റെ ബോധം നഷ്ടപ്പെട്ടതോടെയാണ് സംഘം തിരികെ പോയത്. തുടർന്ന് കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ഥിതി അതിഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. സംഭവം നടന്ന് 12 ദിവസമായിട്ടും പ്രതികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് കുന്നിക്കോട് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.