കൊട്ടിയം: മഴയുടെ മറവിൽ മോഷണവും സാമൂഹിക വിരുദ്ധ ശല്യവും വ്യാപകമാകുന്നു. വ്യാഴാഴ്ച രാത്രി ശിവൻനടയുടെ വഞ്ചി കുത്തിത്തുറന്നും ഓഫിസിെൻറ പൂട്ട് പൊളിച്ചും മോഷണശ്രമം നടന്നു. ഓഫിസിെൻറ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയും കുത്തിത്തുറന്ന് പരിശോധിച്ചു. വിലയേറിയതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇതിനടുത്ത് തൊടിയിൽ ക്ഷേത്രത്തിൽ രണ്ട് ദിവസം മുമ്പാണ് വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നത്. മോഷണങ്ങൾക്ക് പിന്നിൽ സ്ഥിരം മോഷ്ടാക്കളെല്ലെന്നാണ് കരുതുന്നത്. വ്യാഴാഴ്ച രാത്രി തന്നെ കൊല്ലൂർവിള പള്ളിമുക്ക് പോസ്റ്റാഫിസിന് സമീപത്തെ ഹാർഡ്വെയർ കടയിലും ഇരവിപുരം കാക്കത്തോപ്പിലെ സ്റ്റേഷനറി കടയിലും മോഷണം നടന്നിരുന്നു. പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് ആദിച്ചനല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.