കുളത്തൂപ്പുഴ: ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ കൈയേറ്റശ്രമം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കുളത്തൂപ്പുഴക്ക് സമീപമാണ് സംഭവം. ഡാലിക്കരിക്കം വട്ടവിള വീട്ടില്‍ അശോകന്, ഓന്തുപച്ച മേലേമുക്ക് സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്.
മലയോര ഹൈവേ വഴി തിരുവനന്തപുരത്തുനിന്ന് തെങ്കാശിയിലേക്ക് പോവുന്ന കെ.എസ്.ആര്.ടി.സി അന്തര്‍ സംസ്ഥാന ബസിന് ഓന്തുപച്ച നിന്ന് ഷുഹൈബ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ബൈക്കില്‍ പിന്തുടര്ന്നെത്തിയ ഇയാള്‍ ബസില്‍ കയറി ജീവനക്കാരോട് കയര്‍ക്കുകയായിരുന്നു. ഇതിനിടെ, ഇതേ ബസിലെ യാത്രികനായ അശോകന് സ്റ്റോപ്പെത്തിയപ്പോള്‍ ഉറങ്ങിപ്പോയ തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ക്ക് നേരെ ആക്രോശിച്ചു.
തര്‍ക്കം കൈയാങ്കളിയിലേക്ക് വഴിമാറിയതോടെ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി ജീവനക്കാര്‍ പരാതി നല്കി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും സർവിസ് തടസ്സപ്പെടുത്തി യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തു. സർവിസ് മുടങ്ങിയതോടെ വഴിയിലായ യാത്രികര്‍ ഒന്നര മണിക്കൂറിന് ശേഷമെത്തിയ മറ്റൊരു വാഹനത്തില്‍ തെങ്കാശിയിലേക്ക് യാത്ര തുടര്‍ന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.