കുളത്തൂപ്പുഴ: മണ്ഡലവ്രതകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കുളത്തൂപ്പുഴ ശാസ്ത ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർഥാടകരെ കാത്തിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മാത്രം. അയൽ സംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിനു തീർഥാടകരാണ് ഓരോ മണ്ഡല കാലത്തും കുളത്തൂപ്പുഴ ശാസ്ത ക്ഷേത്രത്തിലെത്തുന്നത്.
കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ള സൗകര്യം ഒരുക്കണമെന്ന് ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡിനു നിവേദനം നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തിരക്കേറുന്ന സമയത്ത് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിനായി യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.
കുളിക്കടവുകളില്‍ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനുള്ള സംവിധാനവും പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നു. പുഴയിലേക്കിറങ്ങുന്ന കുളക്കടവുകളിലും പടിക്കെട്ടുകളിലും കഴിഞ്ഞ വേനല്‍മഴയില്‍ അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കം ചെയ്യുന്നതിനോ തീർഥാടകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനോ ഉള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പുഴയുടെ പടിഞ്ഞാറെ കടവില്‍ പഞ്ചായത്ത് ഒരുക്കിയ കുളിക്കടവിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെപടിക്കെട്ടുകളില് എക്കലും ചെളിയും അടിഞ്ഞുകൂടി കാട് പടർന്നുപിടിച്ചത് നീക്കം ചെയ്തു കുളിക്കടവ് വൃത്തിയാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം.
രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വിരിവെക്കുന്നതിനായി ക്ഷേത്രമുറ്റത്തെ നടപ്പന്തലല്ലാതെ പുതിയതായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.