വി​ദ്യാ​ർ​ഥി​ക​ൾ എത്തു​ന്ന സ​മ​യ​ത്ത് കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ​ിൽ സ്കൂ​ള്‍ ക​വാ​ട​ത്തി​ന്​ മു​ന്നി​ൽ

ടി​പ്പ​ര്‍ ലോ​റി​ നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്നു

സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികൾ നിയന്ത്രിക്കണമെന്നാവശ്യം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ മേഖലയില്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ പോകുന്ന സമയത്ത് ടിപ്പര്‍ ലോറികളുടെ സഞ്ചാരം. കഴിഞ്ഞ കുറേ ദിവസങ്ങളായി കുളത്തൂപ്പുഴ -അഞ്ചല്‍ പാതയിലൂടെ രാവിലെ എട്ടുമുതല്‍ ടിപ്പര്‍ ലോറികള്‍ ലോഡും കയറ്റി കടന്നുപോകുന്നുണ്ട്. ഇവ തുടര്‍ച്ചയായി എത്തുന്നത് പാത മറികടക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നു.

ഒപ്പം രണ്ടും മൂന്നും വാഹനങ്ങള്‍ ഒന്നിച്ച് സ്കൂള്‍ കവാടത്തിന് മുന്നിലായി നിര്‍ത്തിയിടുന്നു. എതിര്‍വശത്തുനിന്ന് വാഹനമെത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് കാണാന്‍ കഴിയാതെ ഏറെനേരം പാതയോരത്ത് കാത്തുനില്‍ക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം സ്കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് സ്കൂളിന് മുന്നിലായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. സ്കൂള്‍ സമയത്തെ ടിപ്പര്‍ ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

Tags:    
News Summary - Need to control tipper lorries during school hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.