കുളത്തൂപ്പുഴ: മലയോര ഹൈവേ ഓരത്ത് പുഴക്കരികെ കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത് പ്രദേശവാസികളില്‍ ഭീതിപടര്‍ത്തി. കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെയാണ് മടത്തറ-കുളത്തൂപ്പുഴ പാതയോരത്ത് കുളത്തൂപ്പുഴ മൈലമൂട് കുളിക്കടവിന് മറുകരയില്‍ ഒമ്പതോളം കാട്ടാനകളെ നാട്ടുകാര്‍ കണ്ടെത്തിയത്. ആഴംകുറഞ്ഞ പ്രദേശത്തെ പുഴ കടന്നാല്‍ ഏതുനിമിഷവും ജനവാസമേഖലയിലേക്കെത്താമെന്നതിനാല് നാട്ടുകാരിൽ ഭീതിയുണർത്തി.
വൈകിയും കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങാതെ പുഴയോരത്ത് നിലയുറപ്പിച്ചതോടെ ഒച്ചയിട്ടും പടക്കം പൊട്ടിച്ചും തുരത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വനംവകുപ്പ് മുമ്പ് സ്ഥാപിച്ചിരുന്ന സൗരോര്ജവേലികളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്. ഏതാനും ആഴ്ച മുമ്പ് കാട്ടാനകള്‍ പുഴകടന്ന് മലയോര ഹൈവേയിലേക്കെത്തിയിരുന്നു. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.