കുണ്ടറ: 31 ദിവസമായി അലിൻഡ് ഫാക്ടറിക്ക് മുന്നില്‍ യു.ഡി.എഫ് നടത്തിവന്നിരുന്ന രാപകല്‍ സമരം ഒന്നും നേടാതെ അവസാനിച്ചു. സര്‍ക്കാര്‍ വക്കീലും സമരക്കാരുടെ വക്കീലും ഹാജരായിട്ടും കോടതിയുടെ നിലപാടില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് സമരം ചെയ്യുകയും സമരത്തിനെതിരെ എല്‍.ഡി.എഫ് വിശദീകരണയോഗം നടത്തുകയും ചെയ്തെങ്കിലും കമ്പനിയില്‍നിന്ന് പ്രമോട്ടര്‍ ആഗ്രഹിച്ച വിധത്തില്‍ കോടികളുടെ സാധനസാമഗ്രികള്‍ കടത്തി.
വെള്ളിയാഴ്ച രാവിലെ 10ഓടെ ഹൈകോടതിയില്‍നിന്ന് ലഭിച്ച പൊലീസ് പ്രൊട്ടക്ഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി മാനേജമെന്റ് ആദ്യവാഹനം ഫാക്ടറിക്ക് പുറത്തെത്തിച്ചു. ആചാര മുദ്രാവാക്യം വിളിയും നടപ്പുരീതിയിലുള്ള അറസ്റ്റ് വരിക്കലും നടത്തി യു.ഡി.എഫ് സമരം അവസാനിപ്പിച്ചു.
യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്മാന് കുരീപ്പള്ളി സലീം, കോണ്‍ഗ്രസ് കുണ്ടറ മണ്ഡലം പ്രസിഡന്റ് രാജു ഡി. പണിക്കര്‍, അഡ്വ. അരുണ്‍ അലക്സ്, കെ. ബാബുരാജന്, നീരോഴുക്കില്‍ സാബു, കുണ്ടറ സുബ്രഹ്മണ്യന്, നൗഫല്‍ മാമൂട്, ഷാജഹാന് കുണ്ടറ, ഷാന്‍ കേരളപുരം, ജയശങ്കര്‍ എന്നിവര്‍ നേതൃത്വം നല്കി. സമരം പ്രത്യക്ഷമായി അവസാനിച്ചെങ്കിലും നിയമപരമായും രാഷ്ട്രീയമായും മുന്നോട്ട് കൊണ്ടുപോകുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയര്മാന് കുരീപ്പള്ളി സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.