ആളുമാറി ഗൃഹനാഥനെ ആക്രമിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

കു​ണ്ട​റ: കേ​ര​ള​പു​ര​ത്ത്​ ആ​ളു​മാ​റി ഗൃ​ഹ​നാ​ഥ​നെ മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. കേ​ര​ള​പു​രം കോ​ള​ശേ​രി കോ​ള​നി ബി.​ജെ നി​വാ​സി​ൽ ജി​ഷ്ണു, വാ​ള​ത്തു​ങ്ക​ല്‍ മ​ന​ക്ക​ര വ​യ​ല്‍ വീ​ട്ടി​ൽ ബി​ജു, വാ​ള​ത്തു​ങ്ക​ല്‍ കോ​ട്ടു​വാ തെ​ക്ക​തി​ല്‍ ഷീ​ജ നി​വാ​സി​ൽ ഷി​ബു എ​ന്നി​വ​രാ​ണ് കു​ണ്ട​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ചൊ​വാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. യു​വാ​വി​നെ മ​ർ​ദി​ക്കാ​നെ​ത്തി​യ ഗു​ണ്ട​ക​ള്‍ വീ​ട് മാ​റി അ​യ​ല്‍വാ​സി​യാ​യ ഷാ​ഹു​ല്‍ ഹ​മീ​ദി​നെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ഹു​ല്‍ ഹ​മീ​ദി​നെ കു​ണ്ട​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ഭാ​ര്യ സു​ല്‍ബ​ത് ബീ​വി, മ​ക​ന്‍ സ​നോ​ഫ​ര്‍ എ​ന്നി​വ​ര്‍ ഈ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​ക്ര​മി​സം​ഘം ത​ല്ലി​ത്ത​ക​ര്‍ത്തു.

പി​താ​വി​നെ ഗു​ണ്ട​ക​ള്‍ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് മ​ക​ന്‍ സ​നോ​ഫ​ര്‍ കു​ഴ​ഞ്ഞു​വീ​ണു. കോ​ള​ശേ​രി സ്വ​ദേ​ശി ജി​ഷ്ണു​വും സ​മീ​പ​വാ​സി സ​നോ​ജും ത​മ്മി​ലു​ള്ള ത​ര്‍ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

29ന് ​രാ​ത്രി​യി​ല്‍ ജി​ഷ്ണു സ​നോ​ജി​ന്റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ സ​നോ​ജ് കു​ണ്ട​റ സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യ​ശേ​ഷം തി​രി​കെ എ​ത്തി സ​നോ​ജി​നെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍ന്ന് ആ​ക്ര​മ​ണം ഭ​യ​ന്ന് സ​നോ​ജ് കു​ടും​ബ​സ​മേ​തം ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍ ഷി​ബു​വി​ന്റെ വീ​ട്ടി​ലേ​ക്ക് മാ​റി​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത​റി​ഞ്ഞ ജി​ഷ്ണു​വും സം​ഘ​വും ഷി​ബു​വി​നെ മ​ർ​ദി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് മാ​റി ക​യ​റി ഷാ​ഹു​ല്‍ ഹ​മീ​ദി​നെ മ​ർ​ദി​ച്ച​ത്. കു​ണ്ട​റ എ​സ്.​ഐ ആ​ന​ന്ദ് കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സി.​പി.​ഒ​മാ​രാ​യ അ​ന്‍സാ​ര്‍, സു​നി​ല്‍ ലാ​ല്‍, അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - attacking a man-accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.