കുണ്ടറ: പള്ളിമുക്ക് തയ്യില്‍ പുത്തന്‍ വീട്ടില്‍ ജ്യോതിഷും ഭാര്യ ബിനിയും വ്യത്യസ്തരാകുന്നത് അവരുടെ അന്വേഷണ രീതികള്‍ കൊണ്ടാണ്. കഴിഞ്ഞ 50 വര്‍ഷമായി മലയാള മാധ്യമങ്ങളില്‍ വന്നിട്ടുള്ള ഓണത്തെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും ഫീച്ചറുകളും പ്രമുഖരുടെ ഓണ ഓര്‍മകളും ജ്യോതിഷ് ശേഖരിച്ച് ആല്ബമാക്കിയിരിക്കുകയാണ്. ഓണത്തപ്പന്റെ വിവിധ മാതൃകകളും ഓണപ്പൂക്കളങ്ങളില്‍ വര്‍ണഭംഗി നല്‍കേണ്ട പൂക്കളെ കുറിച്ചുള്ള വിവരണങ്ങളും വിവിധ പ്രദേശങ്ങളിലെ ഓണച്ചടങ്ങുകളും ശേഖരത്തിലുണ്ട്. ശില്പിയും ചിത്രകാരനും പൂന്തോട്ടപരിപാലകനുമാണിദ്ദേഹം.
അരനൂറ്റാണ്ടുകാലത്തെ പ്രത്യേകതയുള്ള എല്ലാ വിവരങ്ങളുമടങ്ങിയ പത്രകട്ടിങ്ങുകള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. എന്‍ഡോസൾഫാന്‍ ഇരകളുടെ ദൈന്യത വരച്ചുകാണിക്കുന്ന ‘ജീവനാശിനി’, പ്രകൃതിയും കൃഷിയും, ദൃശ്യവിസ്മയം-ഫോട്ടോ ആല്‍ബം, രവിവര്‍മ ചിത്രങ്ങള്‍, കേരളീയ കലകള്‍, മലയാള സാഹിത്യകാരന്മാര്, കാഴ്ചപ്പാട്, ക്വിസ് ടൈം, കോവിഡ്, സ്വാതന്ത്ര്യസമര ചരിത്രം, ഉള്‍ക്കാഴ്ച, പ്രധാന രാഷ്ട്രീയ വാര്‍ത്തകള്‍, തെരഞ്ഞെടുപ്പ്, അറിയാന്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍, ആരോഗ്യ വാര്‍ത്തകള്‍, ഉത്സവ വിശേഷങ്ങള്‍, ഫ്ലാഷ് ബാക്ക്, നഗരക്കാഴ്ചകള്‍, ആന വിശേഷങ്ങള്‍ എന്നിങ്ങനെ ജ്യോതിഷിന്റെ ശേഖരം വൈവിധ്യപൂര്‍ണമാണ്. ശേഖരിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും അധ്യാപിക കൂടിയായ ഭാര്യ ബിനിയും ഏറെ ശ്രദ്ധാലുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.