കുണ്ടറ: പെരിനാട് പഞ്ചായത്ത് ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐക്ക് സമീപം റെയില്‍വേ പുറംപോക്കില്‍ കഴിഞ്ഞ ദിവസം സ്കൂട്ടറിലെത്തി മാലിന്യം വലിച്ചെറിഞ്ഞയാളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടാഴ്ച മുമ്പ് പഞ്ചായത്ത് 25,000 രൂപ മുടക്കിയാണ് മുക്കാല്‍ കിലോമീറ്ററോളം നീളത്തില്‍ കിടന്ന മാലിന്യം മാറ്റിയത്. തുടര്‍ന്ന് ആറ് സി.സി.ടി.വി കാമറകളും സ്ഥാപിച്ചിരുന്നു. ഇത്രയും ക്രമീകരണം നടത്തിയിട്ടും സാമൂഹികവിരുദ്ധര്‍ സ്കൂട്ടറിലെത്തി മാലിന്യം വലിച്ചെറിയുകയാണ്. കഴിഞ്ഞ ദിവസം മാലിന്യം വലിച്ചെറിയുന്നയാളുടെ സി.സി.ടി.വി ദ്യശ്യം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഇവിടെ മാലിന്യം തള്ളിയയാള്‍ക്ക് പഞ്ചായത്ത് 10000 രൂപ പിഴയിട്ടിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ സെക്രട്ടറിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണില്‍ അറിയിക്കാം. ഫോൺ: 94960441781.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.