വീട്ടമ്മയെ ‘പരേത’യാക്കി പെന്‍ഷന്‍ തടയാന്‍ അയല്‍ക്കാരിയുടെ പരാതി

കു​ണ്ട​റ: ജീ​വി​ച്ചി​രി​ക്കു​ന്ന വീ​ട്ട​മ്മ മ​രി​ച്ചെ​ന്നും അ​തി​നാ​ല്‍ ഇ​വ​രു​ടെ പെ​ന്‍ഷ​ന്‍ ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​യ​ല്‍വാ​സി പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍കി. കു​ണ്ട​റ മു​ക്കൂ​ട് പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ര​ത്‌​ന​മ്മ മ​രി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് അ​യ​ല്‍വാ​സി​യാ​യ ബീ​ന ദേ​വ​ദാ​സ് കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

മു​ക്കൂ​ട് വാ​ര്‍ഡി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ​പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന ഒ​മ്പ​തു​ പേ​രു​ണ്ടെ​ന്നും ഇ​വ​രു​ടെ പെ​ന്‍ഷ​ന്‍ ത​ട​യ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വു​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍കി​യ​ത്. പെ​ന്‍ഷ​ന്‍ ത​ട​യാ​ന്‍ കാ​ര​ണ​മാ​യി കാ​ണി​ച്ചി​രി​ക്കു​ന്ന കാ​ര​ണ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും പ​രാ​തി​ക്കാ​രി​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം മു​ക്കൂ​ട് ര​ഘു പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Neighbours complaint to withhold pension by making housewife dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.