കു​ണ്ട​റ പ​ള്ളി​മു​ക്ക് ജ​ങ്​​ഷ​ൻ

പള്ളിമുക്ക് മേൽപാലം: ​43.32 കോടിയുടെ ഭരണാനുമതി

കു​ണ്ട​റ: പ​ള്ളി​മു​ക്ക് മേ​ൽ​പാ​ല​നി​ർ​മാ​ണ​ത്തി​ന് 43.32 കോ​ടി​യു​ടെ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ നാ​ല് പ​തി​റ്റാ​ണ്ടാ​യി കു​ണ്ട​റ നി​വാ​സി​ക​ൾ സ്വ​പ്നം ക​ണ്ടി​രു​ന്ന പ​ള്ളി​മു​ക്ക് റെ​യി​ൽ​വേ മേ​ൽ​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു. മേ​ൽ​പാ​ല നി​ർ​മ്മാ​ണ​ത്തി​നു​ള്ള നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി ആ​ർ.​ബി.​ഡി.​സി.​കെ​യെ പു​ന​ർ​നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സ്സം​ മാ​റി. മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ആ​ദ്യം ആ​ർ.​ബി.​സി.​സി.​കെ​ക്ക്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പാ​ലം പി​ന്നീ​ട് മ​റ്റൊ​രു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി​യ​തോ​ടെ കെ.​ആ​ർ.​എ​ഫ്. ബി ​നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ദ്ധ​തി നീ​ളു​ക​യും നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളും ന​ഷ്ട​മാ​യി.

കു​ണ്ട​റ പൗ​ര​സ​മി​തി മേ​ൽ​പാ​ല നി​ർ​മാ​ണ അ​ക്​​ഷ​ൻ കൗ​ൺ​സി​ലും മ​റ്റ് സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സ​മ​ര​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ നി​ര​വ​ധി​ത​വ​ണ നി​യ​മ​സ​ഭ​യി​ൽ കു​ണ്ട​റ മേ​ൽ​പാ​ലം സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ച്ച​തി​ന്‍റെ ഫ​ല​മാ​യി പി.​ഡ​ബ്ല്യു.​ഡി സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​ആ​ർ.​എ​ഫ്.​ബി​യു​ടെ​യും ആ​ർ.​ബി.​ഡി.​സി.​കെ​യു​ടെ​യും എ​ൻ.​എ​ച്ച്.​എ.​ഐ​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.

യോ​ഗ​ത്തി​ൽ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി വീ​ണ്ടും ആ​ർ.​ബി.​ഡി.​സി.​കെ​യെ നി​ശ്ച​യി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തു. റെ​യി​ല്‍വേ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​യു​ടെ സ​ന്നി​ധ്യ​ത്തി​ല്‍ പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ​യും െറ​യി​ല്‍വേ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍പ്പെ​ട്ട യോ​ഗം ചേ​രു​ക​യും ഇ​ള​മ്പ​ള്ളൂ​രും മു​ക്ക​ട​യും പ​ള്ളി​മു​ക്കും സ​ന്ദ​ര്‍ശി​ച്ച് സ്ഥി​തി വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​യാ​ല്‍ ജി.​എ.​ഡി അ​പ്രൂ​വ​ല്‍ പു​തു​ക്കി ന​ല്‍കു​ന്ന​തി​നു​ള​ള തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ​െറ​യി​ല്‍വേ അ​റി​യി​ച്ചു. പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ന്ന​തോ​ടെ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കും.

Tags:    
News Summary - Pallimuk flyover 43.32 crore sanctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.