കുണ്ടറ: കുണ്ടറ പഞ്ചായത്തിലെ പട്ടികജാതി ഭൂരിപക്ഷ മേഖലയായ വലിയറ - ചാമുണ്ടിച്ചിറ റോഡിന് 45,81,000 രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഈ വർഷത്തെ കോർപസ് പ്ലാൻ ഫണ്ടിൽ നിന്ന് ഈ തുക വിനിയോഗിക്കാം.
2012 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ജനസമ്പർക്ക പരിപാടിയിലാണ് അന്ന് വാർഡംഗമായിരുന്ന അനിൽകുമാർ ഈ റോഡിനായി നിവേദനം നൽകുന്നത്. ഒരു കിലോമീറ്ററോളം വരുന്ന റോഡിനായി ഫിഷറീസ് വകുപ്പ് 44.70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിന് സമർപ്പിച്ചു. 21 ലക്ഷം രൂപകൂടി അധികം ചേർത്ത് എസ്റ്റിമേറ്റ് പുതുക്കി. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. തുടർന്ന് പ്രദേശവാസികൾ സമരസമിതി രൂപവത്കരിക്കുകയും ജി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എയെ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.