ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ള്‍ക്ക് അം​ഗീ​കാ​രം

കൊ​​ല്ലം: ജി​​ല്ല ആ​​സൂ​​ത്ര​​ണ​​സ​​മി​​തി യോ​​ഗ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ 35 ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ 2022-23 വാ​​ര്‍ഷി​​ക പ​​ദ്ധ​​തി​​ക​​ള്‍ക്ക് അം​​ഗീ​​കാ​​രം. ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്​ സാം ​​കെ. ഡാ​​നി​​യ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ആ​​സൂ​​ത്ര​​ണ​​സ​​മി​​തി കോ​​ണ്‍ഫ​​റ​​ന്‍സ് ഹാ​​ളി​​ല്‍ ചേ​​ര്‍ന്ന യോ​​ഗ​​ത്തി​​ല്‍ ദി ​​സി​​റ്റി​​സ​​ണ്‍ കാ​​മ്പ​​യി​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രി​​പാ​​ടി​​ക​​ള്‍ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​ന്‍ നി​​ർ​​ദേ​​ശി​​ച്ചു. ഡ​​യാ​​ലി​​സി​​സ് രോ​​ഗി​​ക​​ള്‍ക്ക് ചി​​കി​​ത്സ സ​​ഹാ​​യം ന​​ല്‍കു​​ന്ന ജീ​​വ​​നം പ​​ദ്ധ​​തി​​ക്ക് മു​​ഴു​​വ​​ന്‍ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളും മ​​തി​​യാ​​യ ഫ​​ണ്ട് വ​​ക​​യി​​രു​​ത്ത​​ണ​​മെ​​ന്നും അ​​റി​​യി​​ച്ചു.

ജി​​ല്ല പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും 32 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും ഒ​​രു ബ്ലോ​​ക്കി​​ന്‍റെ​​യും ഒ​​രു മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ​​യും പ​​ദ്ധ​​തി​​ക​​ള്‍ക്കാ​​ണ് അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. യോ​​ഗ​​ത്തി​​ല്‍ സ​​ര്‍ക്കാ​​ര്‍ നോ​​മി​​നി എം. ​​വി​​ശ്വ​​നാ​​ഥ​​ന്‍, ജി​​ല്ല പ്ലാ​​നി​​ങ്​ ഓ​​ഫി​​സ​​ര്‍ പി.​​ജെ. ആ​​മി​​ന, ഡി.​​പി.​​സി അം​​ഗ​​ങ്ങ​​ള്‍, ബ്ലോ​​ക്ക്-​​ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍, സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags:    
News Summary - local bodys schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.