കൊ​ല്ലം: യു.​ഡി.​എ​ഫ്​ കു​പ്പാ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം അ​ങ്ക​ത്തി​ന്​ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ കൊ​ല്ല​ത്ത്​ ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​ന്നു. ആ​ദ്യ ര​ണ്ടു ത​വ​ണ​യും വി​ജ​യം സ്വ​ന്ത​മാ​ക്കി​യ സി​റ്റി​ങ്​ ആ​ർ.​എ​സ്.​പി എം.​പി ഇ​ത്ത​വ​ണ​യും വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​തേ​യി​ല്ല. ഇ​ത്ത​വ​ണ സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ മാ​സ​ങ്ങ​ൾ​ക്കു​ മു​മ്പേ യു.​ഡി.​എ​ഫ്​ ധാ​ര​ണ​യാ​യ ആ​ദ്യ ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നാ​ണ്. യു.​ഡി.​എ​ഫി​നും ആ​ർ.​എ​സ്.​പി​ക്കും മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കേ​ണ്ട സ്ഥി​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പാ​ർ​ല​മെ​ന്‍റ്​ ക​ള​ത്തി​ൽ 1996, 1998 വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യം വ​രി​ച്ച കൊ​ല്ലം മ​ണ്ഡ​ല​ത്തി​ൽ 2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തി​രി​ച്ചെ​ത്തി​യ​ത്. എ​ൽ.​ഡി.​എ​ഫ്​ പാ​ള​യ​ത്തി​ൽ​നി​ന്നു​ള്ള ആ​ർ.​എ​സ്.​പി​യു​ടെ പ​ടി​യി​റ​ക്ക​വും യു.​ഡി.​എ​ഫി​​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റ​വും സി.​പി.​എ​മ്മു​മാ​യു​ള്ള ശ​ത്രു​ത​ക്ക്​ തു​ട​ക്ക​മാ​യ​തും വ​ഴി അ​ന്ന്​ കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ൻ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.​ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ​ആ​ർ.​എ​സ്.​പി​ക്കും എ​തി​രെ രൂ​ക്ഷ​മാ​യ വാ​ക്കു​ക​ളു​മാ​യി രം​ഗ​ത്ത്​ വ​ന്ന​ത്​ വ​ൻ രാ​ഷ്ട്രീ​യ കോ​ലാ​ഹ​ല​ത്തി​നാ​ണ്​ അ​ന്ന്​ വ​ഴി​വെ​ച്ച​ത്. എം.​എ. ബേ​ബി മു​ഖ്യ​എ​തി​രാ​ളി​യാ​യ പോ​രാ​ട്ട​ത്തി​ൽ 37,649 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു സി.​പി.​എ​മ്മി​ന്​ പ്ര​ഹ​ര​മാ​യ പ്രേ​മ​ച​ന്ദ്ര​ന്‍റെ വി​ജ​യം. 2019ൽ ​സി.​പി.​എം കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ ഇ​റ​ക്കി​യ​പ്പോ​ൾ ഭൂ​രി​പ​ക്ഷം​കൊ​ണ്ട്​ ഞെ​ട്ടി​ച്ചാ​ണ്​ എ​ൻ.​കെ.​പി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ​ത്. 1,48,856 എ​ന്ന ഭൂ​രി​പ​ക്ഷ​വും 51.61 വോ​ട്ട്​ ശ​ത​മാ​ന​വും​കൊ​ണ്ട്​ ​അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നെ ത​ക​ർ​ത്തെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തേ വി​ജ​യ​ക്കു​തി​പ്പ്​ തു​ട​ർ​ന്ന്​ ഹാ​ട്രി​ക്​ നേ​ടാ​നാ​ണ്​ പ്രേ​മ​ച​ന്ദ്ര​നും ആ​ർ.​എ​സ്.​പി​യും ഇ​ത്ത​വ​ണ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ വ്യ​ക്തം.

എ​തി​രാ​ളി​യാ​യി ​എം. ​മു​കേ​ഷ്​ എം.​എ​ൽ.​എ​യെ ആ​ണ്​ സി.​പി.​എം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ജി​ല്ല​ക​മ്മി​റ്റി എം. ​മു​കേ​ഷി​ന്‍റെ പേ​ര്​ നി​ർ​ദേ​ശി​ച്ചു​ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തു​നി​ന്ന്​ അ​നു​കൂ​ല തീ​രു​മാ​നം വ​ന്നാ​ൽ ക​ന​ത്ത പോ​രാ​ട്ട​ത്തി​നാ​കും കൊ​ല്ലം സാ​ക്ഷി​യാ​കു​ക. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​നു​ മു​ന്നി​ൽ ആ​ളു​ക​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ടി​വ​രി​ല്ല എ​ന്ന ഘ​ട​ക​മാ​ണ്​ മു​കേ​ഷി​ലേ​ക്ക്​ സി.​പി.​എ​മ്മി​നെ എ​ത്തി​ച്ച പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ളി​ലൊ​ന്ന്. ജ​ന​കീ​യ മു​ഖ​വു​മാ​യി മു​കേ​ഷ്​ കൂ​ടി എ​ത്തി​യാ​ൽ തീ​പാ​റു​ന്ന പോ​രാ​ട്ടം ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷി​ക്കാം.

Tags:    
News Summary - Lok Sabha Election Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.