സ​മൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

കൊ​ല്ലം: പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ പി​ടി​യി​ൽ. നീ​രാ​വി​ൽ വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ സു​ധി​യാ​ണ് (27) ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി മു​മ്പ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന പ്ര​തി ഇ​വ​ർ ത​മ്മി​ലു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.

ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി പി​ന്മാ​റി​യ വി​രോ​ധ​ത്തി​ൽ യു​വാ​വ് സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി. ബം​ഗ​ളൂ​രു​വി​ൽ ഒ​പ്റ്റീ​ഷ​നാ​യി ജോ​ലി നോ​ക്കി​വ​ന്ന പ്ര​തി​യെ ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ ആ​ശ, ഡാ​ർ​വി​ൻ, സി.​പി.​ഒ​മാ​രാ​യ അ​ബു​താ​ഹി​ർ, ശ്രീ​കാ​ന്ത് എ​ന്നി​വ​ര​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Man arrested for spreading private images through social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.