ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ വിരലൂർ ചിറ നവീകരണവും അനുബന്ധ ജലസേചന സൗകര്യം മെച്ചപ്പെടുത്തലുമെന്ന മൈനർ ഇറിഗേഷൻ പദ്ധതിക്ക് തുടക്കമായി.
അഞ്ച് ഹെക്ടർ പാടശേഖരത്തിന് വെള്ളം എത്തിക്കുന്ന ലീഡിങ് ചാനൽ നിർമാണവും ഇതിന് അനുബന്ധമായുണ്ട്. മൈനർ ഇറിഗേഷൻ വഴി നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അൻസർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജ്യോതിദാസ്, ഡി. രമേശ്, കെ. ലിജി, കെ. വിശാഖ്, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് കെ. സാദിക്ക് എന്നിവർ സംസാരിച്ചു. ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ അനു കൃഷ്ണയെ മന്ത്രി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.