കൊല്ലം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ ജനങ്ങളിലേക്കിറങ്ങുന്ന നവകേരള സദസ്സ് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവിഭാഗം ജനങ്ങളും ശ്രമിക്കണമെന്ന് കലക്ടര്‍ എന്‍. ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലതല ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ നടപ്പാക്കിയ വികസനനേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഭാവിയില്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത. ജനപ്രതിനിധികളില്‍നിന്നും ജനങ്ങളില്‍നിന്നും മണ്ഡലംതലത്തില്‍ സ്വീകരിക്കേണ്ട വികസനതുടര്ച്ചയുടെ വിവരങ്ങള്‍ കൂടിയാണ് ശേഖരിക്കുക. ഭരണസംവിധാനത്തിന് അടിയന്തര ശ്രദ്ധപതിപ്പിക്കേണ്ട മേഖലകളെ സംബന്ധിക്കുന്ന വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനാകും. അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ അവതരിപ്പിക്കാനും പരാതികള്‍ നല്കുന്നതിനുമുള്ള അവസരം പരമാവധി വിനിയോഗിക്കാൻ ശ്രദ്ധിക്കണം.പരാതികള്‍ സ്വീകരിക്കുന്നതിന് കുറ്റമറ്റ സംവിധാനമാണ് ഉദ്യോഗസ്ഥതലത്തില്‍ ഒരുക്കുക. ജനങ്ങള്‍ക്ക് വന്നുപോകുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കും. മികച്ച സംഘാടനത്തിന് എല്ലാതലത്തില്‍ നിന്നുമുള്ള പിന്തുണയും കലക്ടര്‍ അഭ്യര്‍ഥിച്ചു. എ.ഡി.എം, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.