ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.എം മൻസിലിൽ മുഹമ്മദ് അനസിനെ (30) കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രധാന പ്രതി ആദിനാട് കുറുങ്ങാട്ട് മുക്ക് മണി മന്ദിരത്തിൽ ചിക്കുവിനെ (27) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂലൈ 14 ന് രാത്രി ഒമ്പതോടെ ചങ്ങൻകുളങ്ങര ജങ്ഷനിൽവെച്ചാണ് പ്രതികൾ മുഹമ്മദ് അനസിനെ കുത്തിപ്പരിക്കേൽപിച്ചത്. മറ്റ് പ്രതികളായ ക്ലാപ്പന കിഴക്ക് ഹരിശ്രീയിൽ ഹരിലാൽ (27), ഹരികൃഷ്ണൻ (26 -ശ്രീലാൽ), അനീഷ് എന്നിവർ റിമാൻഡിലാണ്. പ്രതികളുടെ പിക്അപ് ഓട്ടോ വാടകക്കെടുക്കുന്നതു സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മധ്യസ്ഥതക്കായി ചങ്ങൻകുളങ്ങരയിൽ വിളിച്ചുവരുത്തിയ അനസിനെ പ്രതികൾ മാരകമായി കുത്തിപ്പരിക്കേൽപിച്ചെന്നാണ് കേസ്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.