കൊല്ലം: സമയക്രമത്തിലെ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് മാനേജരുടെ കൈ അടിച്ചൊടിച്ച സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റിയിൽ സർവിസ് നടത്തുന്ന അമ്പാടി ബസിന്റെ മനേജർ അനിൽരാജാണ് ആക്രമിക്കപ്പെട്ടത്. കൊറ്റങ്കര മാടൻകാവ് വിജയഭവനത്തിൽ വിനയകുമാർ (26, കുക്കു) ആണ് പിടിയിലായത്. ഇമ്മാനുവൽ റോബർട്ട് എന്നയാളെ നെടുമങ്ങാട് നിന്ന് നേരത്തെ പിടികൂടിയിരുന്നു.
സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന വിനയകുമാറിനെ അവിടെ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലം-ചവറ റൂട്ടിൽ സർവിസ് നടത്തുന്ന ശ്രീശാസ്താ ബസിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ 24ന് ഉച്ചക്ക് ശക്തികുളങ്ങര മരിയാലയം ജങ്ഷന് സമീപം െവച്ചാണ് ഇരുബസുകളിെലയും ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടായത്. മുമ്പും ഇരു ബസുകളിെലയും ജീവനക്കാർ തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ ബസിൽ സൂക്ഷിച്ചിരുന്ന കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. കുട്ടികൾക്ക് മയക്കുമരുന്ന് വിൽപന നടത്തിയതിന് കുണ്ടറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിനയകുമാർ ജാമ്യത്തിൽ കഴിഞ്ഞ് വരുകയാണ്.
ശക്തികുളങ്ങര ഇൻസ്പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഐ.ബി. ആശ, എ.എസ്.ഐമാരായ പ്രദീപ്, ഡാർവിൻ ജയിംസ്, എസ്.സി.പി.ഒ ശ്രീലാൽ, പൊലീസ് വളന്റിയർ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.