ഓയൂർ: വെളിയം കോളനിയിലെ പട്ടികജാതി വായനശാല 20 വർഷമായി അടഞ്ഞുകിടക്കുന്നു. രണ്ടുനില കെട്ടിടത്തിന്റെ ജനാല ഗ്ലാസുകൾ നശിപ്പിച്ചിരിക്കുകയാണ്. ഇഴജന്തുക്കൾ കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്ന സ്ഥിതിയാണ്. മദ്യപാനികൾ വിഹരിക്കുന്ന സ്ഥലമായി ഈ കെട്ടിടം മാറി. കെട്ടിടത്തിനുള്ളിൽ 2000 ത്തോളം പുസ്തകങ്ങൾ ചിതലെടുത്ത് നശിക്കുന്നു. വെളിയം പഞ്ചായത്തിൽ പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.