ഓയൂർ: ഓടനാവട്ടം-നെടുമൺകാവ് റോഡിൽ അമ്പലത്തുംകാലയിലെ പൈപ്പ് പൊട്ടി റോഡ് താഴ്ന്നു. രണ്ടാഴ്ചയായി ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴയിരുന്നു. ശേഷമാണ് നിർത്തിവെച്ചത്. ഇതോടെ റോഡിന്റെ അടിഭാഗത്തെ പൈപ്പ് കടന്നുപോയ ഭാഗം പൊള്ളയായി മാറി. ഇവിടെ റോഡിന്റെ അടിഭാഗത്തെ മെറ്റലും മണ്ണും ഒലിച്ചുപോയ അവസ്ഥയിലാണ്.
വലിയ വാഹനങ്ങൾ വശത്തുകൂടി കടന്നുപോയാൽ പൊള്ളയായ റോഡ് കൂടുതൽ താഴാൻ സാധ്യതയേറെയാണ്. എട്ട് മാസം മുമ്പ് പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിരുന്നു. വീണ്ടും പൈപ്പ് പൊട്ടി റോഡ് നശിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. അടിയന്തരമായി തകർന്ന കുടിവെള്ള പൈപ്പ് മാറ്റിയശേഷം റോഡ് നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.