എസ്.​െഎയെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ഓയൂർ: ചാരായവാറ്റ്, കഞ്ചാവ് കേസുകളിൽ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരുകേസ് അന്വേഷിക്കാനെത്തിയ എസ്.ഐയെ ആക്രമിച്ച് രക്ഷപ്പെട്ടു.

പൂയപ്പള്ളി സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐ തിരുവനന്തപുരം സ്വദേശി കൃഷ്ണൻകുട്ടിക്കാണ് അക്രമത്തിൽ പരിക്കേറ്റത്. കൈക്ക്​ ഒടിവേറ്റ കൃഷ്ണൻകുട്ടി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

സംഭവവുമായി ബന്ധപ്പെട്ട് ചെറുവക്കൽ, കോട്ടൂർക്കുന്ന്​ ഇടയിറത്ത് വീട്ടിൽ ഷിബു എന്ന പ്രകാശിനെ(44)തിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. ചെറുമക്കൽ കോട്ടൂർകുന്ന് സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യംപറയുകയും ഇത് ചോദ്യംചെയ്ത അമ്പിളിയുടെ ബന്ധുക്കളെ ആക്രമിച്ചതായും പരാതി ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തി പ്രകാശിനെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെയാണ്​ കൃഷ്ണൻകുട്ടിയെ ചവിട്ടിവീഴ്ത്തിയശേഷം പ്രതി ഓടി രക്ഷപ്പെട്ടത്​. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പ്രകാശിന്​ വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൂയപ്പള്ളി സി.ഐ അറിയിച്ചു.

Tags:    
News Summary - accused escaped by attacking SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.