ഓയൂർ: ഇളമാട് പഞ്ചായത്തിലെ വാളിയോട് ഇരപ്പിൽകൂട്ടം വെള്ളച്ചാട്ടത്തിൽ സാമൂഹിക വിരുദ്ധശല്യം സന്ദർശകർക്ക് ബുദ്ധിമുട്ടാകുന്നു. കുത്തനെയുള്ള പാറകൾക്കിടയിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് കാണാൻ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്.
വെളിയം, ഇളമാട് പഞ്ചായത്തിെൻറ അതിർത്തി പ്രദേശമായ വാളിയോടാണ് ഇരപ്പിൽകൂട്ടം വെള്ളച്ചാട്ടം. സാമൂഹിക വിരുദ്ധർ മദ്യപിച്ചശേഷം കുപ്പികൾ എറിഞ്ഞുടക്കുന്നത് സന്ദർശകർക്ക് ബുദ്ധിമുട്ടാകുന്നു. വെള്ളത്തിലിറങ്ങുന്നവരുടെയും കാലുകളിൽ കുപ്പിചില്ലുകൾ കയറുന്നത് പതിവായി.
മാലിന്യം വലിച്ചെറിയുന്നതും സ്ഥിരം സംഭവമായി. ഇരപ്പിൻകൂട്ടം സംരക്ഷണസമിതി േബാർഡ് വെച്ചെങ്കിലും ഫലവത്തായില്ല. ഇളമാട് പഞ്ചായത്ത് അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.