പൊങ്ങ് തിന്നാനായി തെങ്ങിൻ തൈകൾ പിഴുത് നശിപ്പിച്ചു

ഓയൂർ: സാമൂഹ്യവിരുദ്ധർ തെങ്ങിൻ തൈകൾ പിഴുത് നശിപ്പിച്ചു. പൂയപ്പള്ളി മുള്ളുകാട്, അരിമത്യാഭവനിൽ ജെയ്സൻ്റെ ഒന്നര ഏക്കർ പുരയിടത്തിൽ നട്ടിരുന്ന 20 മൂട് തെങ്ങിൻതൈകൾ കഴിഞ്ഞ ഞായറാഴ്ച പിഴുത് അടിയിലെ പൊങ്ങ് (ഞൊങ്ങ്) കഴിച്ച ശേഷം നശിപ്പിച്ചിരുന്നു. പകരമായിവീണ്ടും തൈകൾ വിലക്ക് വാങ്ങി നട്ടെങ്കിലും ബുധനാഴ്ച വീണ്ടും തൈകൾ പിഴുത് നശിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

തുടർന്ന് പൂയപ്പള്ളി പാെലീസിൽ പരാതി നൽകി. ആളൊഴിഞ്ഞ ഭാഗത്തെ ഈ പുരയിടത്തിൻ്റെ സമീപത്ത് കൂടി കടന്നു പോകുന്ന കനാലിൻ്റെ കരകളിലും റബ്ബർ തോട്ടത്തിലും വയലിറമ്പിലും സമൂഹവിരുദ്ധരും മദ്യപരും തമ്പടിക്കാറുണ്ട്. ഇവരുടെ ശല്യംകാരണം ഇതുവഴി സ്ത്രീകൾക്കും കുട്ടികൾക്കും പോകാൻ പറ്റാത്തത അവസ്ഥയാണ്. കഞ്ചാവ് വിൽപന സംഘവും സജീവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പലപ്പോഴും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ പ്രദേശത്തെ തെങ്ങിൻ തോപ്പിലും റബ്ബർ തോട്ടത്തിലും അബോധാവസ്ഥയിൽ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൂയപ്പള്ളി പാെലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ പ്രദേശത്തെ സാമൂഹ്യവിരുദ്ധ ശല്യം അവസാനിപ്പിക്കാൻ പാെലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Anti-socials destroy coconut plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.