വിക്രമൻ, ഗോകുൽ, പ്രദീപ്

ഓട്ടോ ഡ്രൈവറെ മർദിച്ചു; മൂന്നുപേർ അറസ്​റ്റിൽ

ഓയൂർ: ഓട്ടോ ഡ്രെെവറെ മർദിച്ച കേസിൽ ഒരുവീട്ടിലെ മൂന്നുപേർ അറസ്​റ്റിലായി. വെളിനല്ലൂർ താന്നിമൂട് ജങ്ഷനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

താന്നിമൂട് ഗോഗുലം വീട്ടിൽ വിക്രമൻ (52), മകൻ ഗോകുൽ (23), മരുമകൻ പ്രദീപ് (34) എന്നിവരാണ് അറസ്​റ്റിലായത്. മർദനമേറ്റ ഓട്ടോ ഡ്രൈവറായ കരിങ്ങന്നൂർ നിരപ്പുവിള വീട്ടിൽ ഫിറോസ് (32) താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

ഓട്ടോക്കൂലി കൊടുക്കാത്തതിലെ വാക്കേറ്റം അടിയിൽ കലാശിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രശേഖര​െൻറ നേതൃത്വത്തിൽ എസ്.ഐ സുരേഷ്, അനിൽ, എ.എസ്.ഐമാരായ ഉദയൻ, രാജേഷ്, എസ്.സി.പി.ഒ ഹരികുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.