മാരുതി കാറുകളുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഓയൂർ: വെളിയം മാവിള ജങ്ഷന് സമീപം രണ്ട് മാരുതി കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു. സംഭവം. കൊട്ടാരക്കര ഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്ന കാർ മാവിള വളവിൽവെച്ച് എതിർദിശയിൽ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം മറ്റൊരു മാരുതി കാറിൽ ഇടിക്കുകയായിരുന്നു.

സാരമായിപരിക്കേറ്റ ബൈക്ക് യാത്രികനായ പളളിമൺ, പ്രണവത്തിൽ പ്രദീപ് ( 41) നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിലുള്ള ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനായ പ്രദീപ് ജോലിക്കായി ഇടുക്കിയിലേക്ക് ബൈക്കിൽപോകുന്ന വഴിക്ക് മരുതമൺപള്ളി സ്വദേശിയായ ഷാജി എന്നയാൾ ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വെളിയം ഓടനാവട്ടം റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൂയപ്പള്ളി എസ്.ഐ. അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള പാെലീസ് സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കി. പാെലീസ് കേസെടുത്തു.

Tags:    
News Summary - Biker injured in Maruti car-bike collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.