ഓയൂർ: ക്വാറിയിൽ തീവ്രത കൂടിയ സ്ഫോടനത്തെ തുടർന്ന് പാറക്കഷണം സമീപത്തെ വീട്ട് മുറ്റത്തേക്ക് വീണു. വെളിയം മാലയിൽ കമൽ വിഹാറിൽ ഫിറോസ്കുമാറിെൻറ വീട്ടുമുറ്റത്താണ് വലിയ പാറക്കഷണങ്ങൾ പതിച്ചത്.
ആക്കാവിള പാറക്വാറിയിൽ തീവ്രത കൂടിയ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറഖനനം മൂലം സമീപത്തെ വീടുകൾക്ക് നാശം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. സമീപവീടുകളുടെ ഭിത്തിക്ക് നാശവും സംഭവിച്ചു. കുട്ടികൾ ഓൺലൈനിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഉഗ്ര ശബ്ദത്തിൽ പാറക്കഷണങ്ങൾ പതിച്ചത്.
നേരേത്ത പാറ ഉടമകൾ ക്വാറിക്ക് ലൈസൻസ് ലഭ്യമാക്കുന്നതിനുവേണ്ടി അനുമതിപത്രം വാങ്ങുന്നതിന് വീട്ടുകാരിൽ നിന്ന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന രീതിയിൽ ഒപ്പിട്ടുവാങ്ങിയിരുന്നു. അതിെൻറ ബലത്തിനാണ് ലൈസൻസ് എടുത്തതും ഖനനം നടത്തുന്നതും. ഉഗ്ര സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം സമീത്തെ വീടുകളുടെ ഭിത്തികൾ പൊട്ടി നിലം പൊത്താവുന്ന അവസ്ഥയിലാണ്.
ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ, ആർഡിഒ, വെളിയം വില്ലേജ് ഓഫിസർ, കൊട്ടാരക്കര തഹസിൽദാർ, വെളിയം പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതി നൽകുകയും കലക്ടർക്ക് നേരിട്ടും പരാതി നൽകാനും തീരുമാനിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.