ഓയൂർ: പൂയപ്പള്ളിയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കുണ്ടറ രാജ്ഭവനിൽ ബിനു രാജി (25)നാണ് പരിക്കേറ്റത്. പൂയപ്പള്ളി ഗവണ്മെൻ്റ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക വസന്തകുമാരി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ യായിരുന്നു അപകടം. വെളിയം ഭാഗത്ത് നിന്നും പൂയപ്പള്ളിയിലേക്ക് വരുകയായിരുന്ന കാർ പൂയപ്പള്ളി വി.എൽ.സി കാഷ്യൂ ഫാക്ടറിക്ക് സമീപം പെയിൻ്റ് കടക്ക് മുന്നിൽ നിന്ത്രണം വിട്ട് രണ്ട് സർവ്വേകല്ലുകൾ ഇടിച്ച് തകർത്തു. ശേഷം കടക്ക് മുന്നിലിരുന്ന രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും ഇടിച്ചു തകർത്തു. ശേഷം വാഹനം ഓടയിലിറങ്ങി നിൽക്കുകയായിരുന്നു.
പെയിൻ്റ് കടയിലെ ജീവനക്കാരൻ ബിനുരാജ് കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പിന്നിൽ വന്ന കാറാണ് ഇടിച്ചത്. പരിക്കേറ്റ ബിനു രാജിനെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പാെലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.