ഓയൂർ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചുനശിച്ചു. കരിങ്ങന്നൂർ താന്നിമൂട് വെച്ച് ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. താന്നിമൂട് വിജയവിലാസത്തിൽ ശകുന്തളയും മകൻ കണ്ണനും സഞ്ചരിച്ച കാറിലാണ് തീപിടിച്ചത്.
വീട്ടിൽനിന്ന് അര കിലോമീറ്ററകലെ കാറിന്റെ ബോണറ്റിൽനിന്ന് പുക ഉയരുന്നതായി ഡ്രൈവറായ കണ്ണൻ കണ്ടതോടെ വാഹനം നിർത്തി പരിശോധിച്ചു.
ശേഷം വീണ്ടും കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ രീതിയിൽ തീയും പുകയും ഉയർന്നു. തുടർന്ന് രണ്ടുപേരും പുറത്തിറങ്ങി.
കാർ പൂർണമായും കത്താൻ തുടങ്ങിയതോടെ നാട്ടുകാർ ഓടിയെത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. കൊട്ടാരക്കര, നാവായിക്കുളം എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.