ഓയൂർ: ഫിനാൻസ് സ്ഥാപന ഉടമയുടെയും കുടുംബത്തിെൻറയും തിരോധാനത്തിൽ പൂയപ്പള്ളി െപാലീസ് വീട് തുറന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് ജനം തടിച്ച് കൂടുകയും പരാതിക്കാരുടെ എണ്ണം കൂടുകയും ചെയ്തു. ഉയർന്ന പലിശ വാഗ്ദാനംചെയ്ത് ഇടപാടുകാരിൽനിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചതായാണ് സൂചന.
ഓയൂർ ജങ്ഷനിലും മരുതമൺപള്ളിയിലും കാർത്തിക ഫൈനാൻസ് എന്ന സ്ഥാപനം നടത്തുന്ന മരുതമൺപള്ളി കാർത്തികയിൽ പൊന്നപ്പൻ, ഭാര്യ ശാന്തകുമാരി എന്നിവരെയാണ് കഴിഞ്ഞ 31 മുതൽ കാണാതായത്. ഇവരെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസങ്ങളിൽ െപാലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പൂയപ്പള്ളി സി.ഐ രാജേഷ് കുമാർ, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ഇവരുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഫൈനാൻസ് ഉടമയുടെ വീടിെൻറ വാതിലുകൾ പൊളിച്ച് ഉള്ളിൽ കടന്നായിരുന്നു പരിശോധന.
ഇവരുടെ സ്ഥാപനത്തിൽ സ്വർണം പണയമെടുപ്പ്, മാസച്ചിട്ടി, വെസ്റ്റേൺ മണി ട്രാൻസ്ഫർ, നിക്ഷേപം സ്വീകരിക്കൽ എന്നിവ ഉണ്ടായിരുന്നു. കഴിഞ്ഞ 30 വർഷങ്ങളായി ഫൈനാൻസ് കമ്പനി നടത്തിവന്ന ഇദ്ദേഹം എട്ട് മുതൽ പന്ത്രണ്ട് ശതമാനം വരെ പലിശ വാഗ്ദാനം നൽകി നാട്ടുകാരിൽനിന്ന് വൻ തുകകൾ നിക്ഷേപം സ്വീകരിച്ചിരുന്നു. കമ്പനിയിൽ ചിട്ടിയിൽ ചേർന്നവർ ചിട്ടി പിടിക്കുന്നതും ഇവിടെ സ്ഥിരം നിക്ഷേപം നടത്തിയിരുന്നു.
അടുത്തിടെ പോപ്പുലർ ഫൈനാൻസ് ഉടമകൾ നാട്ടുകാരെ പറ്റിച്ച് മുങ്ങിയ സംഭവത്തെ തുടർന്ന് ആളുകൾ തങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ ഇൗ സ്ഥാപനത്തിൽ എത്തിയിരുന്നു. ചെറിയ തുകകൾ നിക്ഷേപിച്ച ചിലരുടെ പണം തിരികെ നൽകി.
എന്നാൽ, അടുത്തിടെ ആളുകൾ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാനെത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്. പലർക്കും പലതീയതികളിൽ നിക്ഷേപംമടക്കി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും പറഞ്ഞസമയത്ത് പണം നൽകിയില്ല. കഴിഞ്ഞ 31ന് എല്ലാവർക്കും പണം മടക്കി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.
അന്നേദിവസം മുതലാണ് ഇദ്ദേഹത്തെയും കുടുംബത്തെയും കാണാതാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഫൈനാൻസ് സ്ഥാപനങ്ങൾ തുറക്കാതിരുന്നതിനെത്തുടർന്ന് ഇടപാടുകാർ നടത്തിയ അന്വേഷണത്തിൽ വീടും പൂട്ടിയിട്ടിരിക്കുകയാണെന്നും മൊബൈൽ ഫോണുകളും പ്രവർത്തനരഹിതമാണെന്നും കണ്ടെത്തിയതിനെത്തുടർന്ന് പൂയപ്പള്ളി െപാലീസിൽ പരാതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.