ഓയൂര്‍: പൂയപ്പള്ളി പഞ്ചായത്തില്‍ മരുതമണ്‍പള്ളി ജങ്ഷനിലെ ഓടയില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുക് വര്‍ധിക്കുന്നതായി പരാതി. ഓയൂര്‍ - കൊട്ടാരക്കര റോഡില്‍ മരുതമണ്‍ പള്ളിയില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഓടയിലാണ് ജലം കെട്ടിക്കിടന്ന് കൊതുകുകളുടെ എണ്ണം പെരുകുന്നത്.
മലിനജലത്തിന്റെ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ ബുദ്ധിമുട്ടിലാണ്. ഓടയിലെ ജലത്തില്‍ പായല്‍ കയറി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതും മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.