ഓയൂർ: ഇളമാട് ചെറുവക്കലിൽ സഹോദരനോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന 61കാരിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തു.ചെങ്കൂർ പ്ലാങ്കുഴി വടക്കതിൽ വീട്ടിൽ കടുക് എന്നറിയപ്പെടുന്ന സജുവാണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാവിലെ 10.30നായിരുന്നു സംഭവം.വീട്ട് ജോലികൾക്ക് പോകുന്ന വയോധികയുടെ സഹോദരൻ റബ്ബർ ടാപ്പിംഗിന് പോയതോടെ ഇവർ ഒറ്റയ്ക്കായിരുന്നു.
അടുക്കളയിൽ മീൻ വെട്ടിക്കൊണ്ടിരുന്ന വയോധികയെ പുറകിലൂടെ എത്തിയ സജു കെട്ടിപ്പിടിക്കുകയും കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.ഇയാളെ തള്ളിമാറ്റാൻ ശ്രമിക്കുകയും ബഹളംചെയ്തെങ്കിലും പിടി വിടുവിക്കാനായില്ല. തുടർന്ന് ഇവർ കറിക്കത്തി കൈക്കലാക്കിയതോടെ ഇയാൾ പിടിവിട്ട് അടുക്കള വാതിൽ വഴി രക്ഷപെടുകയായിരുന്നു. ടാപ്പിംഗിലേർപ്പെട്ടിരുന്ന സഹോദരനെ വിവരമറിയിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും ,സി .ഐ.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.