ഓയൂര്‍: അജ്നയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ടാര്പ്പകെട്ടി താമസിച്ചിരുന്ന കുടുംബത്തിെൻറ പുതിയ വീടിന് ശിലപാകിയെങ്കിലും അതുകാണാന്‍ അജ്നയില്ല.
മൂന്നുമാസം മുമ്പ് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈൽ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിനിടെ വെളിയം വാളിയോട് മറവന്‍കോട് മിച്ചഭൂമി കോളനിയില്‍ അജോ ഭവനില്‍ അനിത- ജോസ് ദമ്പതികളുടെ മകള്‍ ആറാം ക്ലാസുകാരി അജ്ന ഷോക്കേറ്റ് മരിച്ചിരുന്നു.
അജ്നയുടെയും കുടുംബത്തിെൻറയും ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ ലാല്‍ കെയെഴ്സ് കുവൈത്തും വിശ്വശാന്തി ഫൗണ്ടേഷനും ചേര്‍ന്ന് സഹായഹസ്തവുമായെത്തുകയായിരുന്നു. 'ശാന്തിഭവനം' എന്ന പേരില്‍ വ്യാഴാഴ്ച അജ്നയുടെ കുടുംബത്തിെൻറ സ്വപ്നത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു.
എന്‍.കെ. േപ്രമചന്ദ്രന്‍ എം.പി ശിലാസ്ഥാപനം നിര്‍വഹിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ബിനോജ് അധ്യക്ഷതവഹിച്ചു.
വെളിയം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം എം.ബി. പ്രകാശ്, ഗ്രാമപഞ്ചായത്തംഗം അനില്‍ മാലയില്‍, കെ.പി.സി.സി അംഗം വെളിയം ശ്രീകുമാര്‍, മാധ്യമപ്രവര്ത്തകന് ബാലചന്ദ്രന്, ലാൽ കെയേഴ്സ് സെൻട്രല്‍ കമ്മിറ്റി അംഗം അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.