പ്രധാന ജങ്ഷനുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു; എക്സെെസ് കണ്ണടക്കുന്നതായി പരാതി

ഓയൂർ : പ്രധാന ജങ്ഷനുകളായ ഓയൂർ, പൂയപ്പള്ളി, വെളിയം, ഇളമാട് എന്നിവിടങ്ങളിലെ കടകളിലും അല്ലാതെയും ലഹരി വസ്തുക്കളുടെ വിൽപ്പന വർധിക്കുന്നതായി പരാതി. കഞ്ചാവ്, ശംഭു,തുളസി എന്നിവയാണ് ഇവിടങ്ങളിൽ രഹസ്യമായി വിൽപ്പന നടക്കുന്നത്. രണ്ട് മാസത്തിനിടയിൽ പൂയപ്പള്ളി, വെളിയം ജങ്ഷനുകളിൽ നിന്നായി ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു. എന്നാൽ വീണ്ടും കാെട്ടാരക്കര, ആയൂർ മേഖലകളിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തുന്നത്.

തമിഴ്നാട്ടിൽ നിന്ന് ആര്യൻ കാവ്, തെന്മല വഴിയാണ് കൂടുതലായും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സംസ്ഥാനത്തേക്ക് എത്തുന്നത്. മുട്ട, പച്ചക്കറി എന്നീ ലാേറികളിലാണ് ഇവ എത്തുന്നത്. ഒരു ചെറിയ പാക്കറ്റിന് 30 മുതൽ 50 രൂപയാണ് വില. അന്യസംസ്ഥാന താെഴിലാളികൾക്ക് പുറമേ വിദ്യാർത്ഥികളാണ് കൂടുതലായും ഇരകളാവുന്നത്. വെെകുന്നേരങ്ങളിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായി ബെെക്കുകളിൽ ജങ്ഷനുകളിലെത്തി കൗമാരക്കാർ ഒഴിഞ്ഞ ഇടങ്ങളിൽ തമ്പടിച്ച് മാെബെെഫാേൺ വഴിയാണ് വിൽപ്പന നടത്തുന്നത്.

കടകളിലെ ചെറിയ കടകളിൽ ലഹരി എത്തിക്കുന്ന സംഘം ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതാേടെ സജീവമായിരിക്കുകയാണ്. എന്നാൽ എക്സെെസ് ഉദ്യോഗസ്ഥർ മേഖലകളിൽ പരിശാേധന നടത്താതിനാൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതിന് കാരണമായി. പ്രദേശങ്ങളിലെ അരിഷ്ട കടകളിൽ മാത്രമാണ് നിലവിൽ എക്സെെസ് ഉദ്യോഗസ്ഥർ പരിശാേധന നടത്തുന്നത്.

Tags:    
News Summary - Drug use on the rise at major junctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.