ഓയൂർ: വെളിനല്ലൂർ സി.എച്ച്.സിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കിടത്തിചികിത്സയും ഗൈനക്കോളജി വിഭാഗവും കാര്യക്ഷമമായി തുടരാനുള്ള നടപടി സ്വീകരിക്കും. പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണും. വെളിനല്ലൂർ പഞ്ചായത്ത് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓയൂരിൽ ഫയർ സ്റ്റേഷൻ വരുന്നതിലെ തടസ്സം നീക്കാൻ പഠിച്ച് നടപടി സ്വീകരിക്കും. വടക്കൻ കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കുന്നതിനായി മിൽമ 100 ശതമാനവും പാൽ ക്ഷീരകർഷകരിൽ നിന്ന് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് അൻസാർ, സജിദ്, അനിൽ, അമൃത്, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.