ഓയൂർ: മണ്ണ് കടത്തിയ അഞ്ച് ടിപ്പർ ലോറികൾ പൂയപ്പള്ളി പൊലീസ് പിടികൂടി. വെള്ളിയാഴ്ച പുലർച്ച ഒന്നോടെ ഓയൂർ തിരിച്ചൻകാവിൽ നിന്നാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. കുേറ ദിവസമായി രാപ്പകലില്ലാതെ ഓയൂർമേഖലയിൽ നിന്ന് നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിക്കൊണ്ടിരുന്നത്.
വിവരം അറിഞ്ഞ് പൊലീസ് എത്തുേമ്പാഴേക്കും വാഹനങ്ങൾ സ്ഥലത്തുനിന്ന് കടത്തുകയാണ് പതിവ്. മീയനയിൽ വ്യാഴാഴ്ച പകൽ മണ്ണ് കടത്ത് നടന്നിരുന്നു. പൊലീസ് കേന്ദ്രത്തിനുസമീപത്തെത്തിയെങ്കിലും മണ്ണ് മാഫിയാസംഘം വാഹനങ്ങൾ സ്ഥലത്ത് നിന്ന് മാറ്റി.
രാത്രിയിൽ മണ്ണെടുക്കാനായി 15 ടിപ്പറുകളും മണ്ണുമാന്തിയന്ത്രങ്ങളും മണ്ണ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ച പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ ഗോപീചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിരഹസ്യമായുള്ള നീക്കങ്ങളിലൂടെയാണ് ലോറികൾ പിടികൂടിയത്. പൊലീസ് വാഹനങ്ങൾ ഉപയോഗിക്കാതെ സി.ഐയുടെ സ്വന്തം വാഹനത്തിൽ പ്രധാന വഴി ഒഴിവാക്കി മറ്റൊരു വഴി പോയതിനാലാണ് വാഹനങ്ങൾ കെണിയിൽപെട്ടത്. പിടിച്ചെടുത്ത വാഹനങ്ങൾ ആർ.ടി.ഒക്ക് കൈമാറുമെന്ന് സി.ഐ സന്തോഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.