ഓയൂർ: കരീപ്ര പഞ്ചായത്തിലെ നെടുമൺകാവ് സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ മുടങ്ങിയിട്ട് രണ്ടുവർഷം. നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും സമരവുമായി രംഗത്ത് വന്നിട്ടും പ്രയോജനമുണ്ടായില്ല. കോവിഡിന് ശേഷം കിടത്തിച്ചികിത്സ മുടങ്ങിയതോടെ വെളിയം, ഓടനാവട്ടം, കുടവട്ടൂർ , വാക്കനാട്, കുടിക്കോട്, ഇലയം, കടയ്ക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ജനങ്ങൾ കൊട്ടാരക്കര താലൂക്കാശുപത്രിയെയും സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്.
25 ഓളം പേർക്ക് കിടത്തിച്ചികിത്സക്ക് സൗകര്യമള്ള ഈ ആശുപത്രിയിലെ കിടക്കകളും മറ്റ് ഉപകരണങ്ങളും നശിക്കുകയാണ്. ദിവസം 300 ഓളം ഒ.പിയുള്ള ഇവിടെ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാണ് ആവശ്യം. വെളിയം, കരീപ്ര, പൂയപ്പള്ളി പഞ്ചായത്തുകളിലെ സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ ഇല്ലാത്തതിനാൽ ഇവിടെയായിരുന്നു രോഗികൾ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.