ഓയൂർ: ശനിയാഴ്ച ഓയൂരിലെ എൻ.വി.പി ഹെപർ മാർക്കറ്റിലെ ജീവനക്കാരനെ മർദിച്ചു പരിക്കേൽപ്പിച്ച മൂന്ന് പേരെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്ത വാർത്ത നൽകിയ മാധ്യമ പ്രവർത്തകർക്ക് നേരെ വധഭീഷണി.
റൂറൽ എസ്.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കുളള വാട്സ്ആപ്പ് ഗ്രൂപ്പിൽ പൊലീസ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും നൽകിയിരുന്നു. ഇത് എല്ലാ പത്രങ്ങളും ഓൺലൈൻ വാർത്താ ചാനലുകളും പ്രസിദ്ധീകരിച്ചിരുന്നു. വാർത്തകൾ വന്ന് അരമണിക്കൂറിനകം ചാനൽ പ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയ വഴി പ്രതികളുടെ സുഹൃത്തുക്കൾ വധഭീഷണ മുഴക്കുകയായിരുന്നു.
സംഭവത്തിൽ ഓൺലൈൻ ചാനലിന്‍റെ കണ്ടന്‍റ് എഡിറ്റർ സുരേഷ് ചൈത്രം, റിപ്പോർട്ടർ ബി. അനിൽകുമാർ എന്നിവർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.