1. പൂ​യ​പ്പ​ള്ളി മൈ​ലോ​ട് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ബാ​ല​ച​ന്ദ്ര​ൻ​പി​ള്ള​ക്ക്​ അ​നു​വ​ദി​ച്ച വീ​ട് ഗ്രാ​മ​സ​ഭ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്തോ​ഫി​സ്​ ഉ​പ​രോ​ധി​ക്കു​ന്നു 2. ബാ​ല​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ വീ​ട്

ലൈഫ് മിഷൻ വീട് അനുവദിച്ചത് ഒഴിവാക്കി; പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീട് ഗ്രാമസഭ ഒഴിവാക്കിയെതിനെതിരെ കുടുംബവും ജനാധിപത്യ കേരള കോൺഗ്രസ് പ്രവർത്തകരും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പൂയപ്പള്ളി മൈലോട് പുത്തൻവീട്ടിൽ ബാലചന്ദ്രൻ പിള്ള (54), ഭാര്യ ഇന്ദിരാകുമാരി (52) എന്നിവർക്ക് അനുവദിച്ച വീടാണ് ഗ്രാമസഭ ചേർന്ന് ഒഴിവാക്കിയത്.

ഇരുവരും ശാരീരിക വെല്ലുവിളി നേരിടുന്നവരാണ്. 11 സെന്‍റ് വസ്തുവിലെ ടാർപ്പ കെട്ടിയ മൺ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഒരു മാസം മുമ്പ് മൈലോട് ഗ്രാമസഭ ബാലചന്ദ്രനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വാസയോഗ്യമായ വീടുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനെതിരെ നൽകിയ അപ്പീലിൽ അനുകൂലമായ വിധി വന്നതോടെ ലിസ്റ്റിൽ ഒന്നാമതായി. എന്നാൽ അന്തിമ റിപ്പോർട്ടിലും ഇവരെ ഒഴിവാക്കി.

ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. ബാലചന്ദ്രൻ പിള്ളക്ക് വീട് അനുവദിക്കാമെന്ന് പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ജെ.സി. റോയും സെക്രട്ടറിയും ഉറപ്പുനൽകി. വീട് അനുവദിച്ചില്ലെങ്കിൽ സമര പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ബാലചന്ദ്രനും കുടുംബവും.

Tags:    
News Summary - Life Mission avoided housing scheme-protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.