ഓയൂർ: ഇളമാട് പഞ്ചായത്തിലെ വാളിയോട് കിളിക്കോട് പട്ടികജാതി കോളനിയിൽ ഇടിമിന്നലിൽ മൂന്ന് വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇരുപതോളം വീടുകളിലെ ഇലക്ട്രോണിക് സാധനങ്ങൾക്ക് കേടുപാട് സംഭവിച്ചു. രണ്ട് സ്ത്രീകൾക്ക് ബോധക്ഷയമുണ്ടായി.
ചരുവിള പുത്തൻവീട്ടിൽ കൊച്ചുപെണ്ണ് (84), സജുഭവനിൽ കുമാരി (50) എന്നിവർക്കാണ് ബോധക്ഷയമുണ്ടായത്. പഞ്ചായത്തംഗം ലതികയുടെ നേതൃത്വത്തിൽ ഇവരെ വെളിനല്ലൂർ സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ചെവിക്ക് തകരാർ സംഭവിച്ചു. ഇന്നലെ ഉച്ചക്ക് 2.30നായിരുന്നു സംഭവം.
കൊച്ച് പെണ്ണ്, കുമാരി, ചരുവിള പുത്തൻവീട്ടിൽ ഓമന എന്നിവരുടെ വീട്ടിലെ വയറിങ് കത്തിനശിച്ചു. ഭിത്തികൾ പൊട്ടി. 20 വീടുകളിലെ ടി.വി, ഫ്രിഡ്ജ്, മിക്സി, ഫാൻ തുടങ്ങിയ സാധനങ്ങളും കേടായി. ഇളമാട് പഞ്ചായത്ത് പ്രസിഡൻറ് വാളിയോട് ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ താജുദ്ദീൻ, പൂയപ്പള്ളി എസ്.ഐ ഗോപീചന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വൈദ്യുതി വകുപ്പ് അധികൃതർ എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.